Feb 5, 2010

കൃഷിച്ചൊല്ലുകള്‍

നിലമറിഞ്ഞു വിത്തുവിതയ്ക്കണം : മണ്ണിന്റെ സ്വഭാവമറിഞ്ഞുവേണം വിത്തുവിതയ്ക്കാന്‍.
ഞാറുറച്ചാല്‍ ചോറുറച്ചു : ഞാറു കയ്യിലുണ്ടെങ്കില്‍ ഉണ്ണാനുള്ള വക ഉറപ്പായി.
കൊത്തുകഴിഞ്ഞാല്‍ പത്തുണക്കം : നിലം കിളച്ചുകഴിഞ്ഞാല്‍ പത്തുദിവസം വെയില്‍ കൊള്ളുന്നത് നല്ല താണ്. മണ്ണിന് നല്ല വായുസഞ്ചാരമുണ്ടാവാനും മണ്ണ് പരുവപ്പൊടാനും ഇത് സഹായിക്കും.
കര്‍ക്കടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം : വെണ്ണ പോലെ ചേന വേവുന്ന സമയമാണിത്. നല്ല രുചിയുമുണ്ടാവും.
കാലം നോക്കി കൃഷി; മേളം നോക്കി ചാട്ടം : കാലാവസ്ഥയ്ക്കനുസരിച്ചുവേണം കൃഷിചെയ്യാന്‍. ഇല്ലെങ്കില്‍ നല്ല വിളവുകിട്ടില്ല.
വാഴ നനഞ്ഞാല്‍ ചീരയും നനയും: വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര നട്ടാല്‍ വാഴ നനയ്ക്കുമ്പോള്‍ ചീരയും നനയും. ചീര പ്രത്യേ കം നനയ്ക്കേണ്ടതില്ല.
പണിയെടുത്താല്‍ മണ്ണ് ; പൊന്നണിഞ്ഞാല്‍ പെണ്ണ് : മണ്ണില്‍ പണിയെടുത്താല്‍ നല്ല വിളവുണ്ടാകും. പൊന്നണിഞ്ഞാല്‍ പെണ്ണിന്റെ സൗന്ദര്യം കൂടും.
ആടിനെപ്പോറ്റാന്‍ കാടിനെപ്പോറ്റണം : കാട്ടു ചെടികളുടെ ഇലകള്‍ ധാരാളമുണ്ടെങ്കിലേ ആടിനെപ്പോറ്റാന്‍ കഴിയൂ.
കള പറിച്ചാല്‍ കളം നിറയും : യഥാസമയം കള പറിച്ചുകളഞ്ഞാല്‍ ധാരാളം വിളവുകിട്ടും.

2 comments:

swanika said...

കൃഷിയുമായി ബന്ധപ്പെട്ട ചില പഴഞ്ചൊല്ലുകള്‍

HARIDAS BODH said...

nalla pazhamchollukal kandu.... iniyum kooduthal post cheyyaan marakkaruthu..

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....