കടംകഥകള്‍

പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ. ( Riddle). അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരമുണ്ട്. കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്.അഴിപ്പാൻകഥ,തോൽക്കഥ, എന്നീ പേരുകളിലും അറിയപ്പെടുന്നു.


# കാലുകൊണ്ടുവെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും
തെങ്ങ് 
# ഞാന്‍ പെറ്റകാലം മീന്‍ പെറ്റപോലെ വാലറ്റകാലം ഞാന്‍ പെറ്റകാലം
തവള 
# ഞാനോടിയാല്‍ കൂടെയോടും, ഞാന്‍നിന്നാലൊപ്പം നില്‍ക്കും
നിഴല്‍ 
# കായ്കില്ല, പൂക്കില്ല, വെട്ടിയാല്‍ തളിര്‍ക്കും
തലമുടി 
# കാലൊന്നേയുള്ളു യാത്രയേറെ നടത്തും
കുട 

# കാലിന്മേല്‍ കണ്ണുള്ളോന്‍ വായില്‍ പല്ലില്ലാത്തോന്‍
കത്രിക    
# കറുത്ത കണ്ടത്തില്‍ വെളുത്ത കൊക്ക്
ആകാശത്തില്‍ നക്ഷത്രം 
# കാട്ടുപുല്ല് വീട്ടുസഭയില്‍
പുല്‍പ്പായ 
# കൈകൊണ്ട് വിതച്ചത് വാകൊണ്ട് കൊയ്തു
എഴുതി വായിക്കുക 
# ചത്തവന്റെ വയറ്റില്‍ ചുട്ടവന്‍ കയറി
ചക്ക മുറിക്കുക 
# കൊക്കിരിക്കും കുളം വറ്റി വറ്റി
നിലവിളക്ക് 
# എത്തിയാലുമെത്തിയാലുമെത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍
നക്ഷത്രങ്ങള്‍ 
# ഒട്ടും വിലയില്ലാത്തതൊട്ടേറെ വിലയുള്ളതെല്ലാര്‍ക്കും ചത്താലും വേണ്ടതത്രേ
മണ്ണ് 
# ചെറുതിരിയൊന്നില്‍ ചെറുമണി കുരുമണി
 കുരുമുളക് 
# തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി
ചന്ദ്രന്‍ 
# തലവെന്താലും തടി വേവില്ല
കല്‍ ചുമരുള്ള വീട് 
# തലവട്ടിയില്‍, തടിതൊട്ടിയില്‍
നെല്ല് 
# തിരിതിരി തിരിതിരിയമ്മതിരി തിരിതിരി തിരിതിരി മോളുതിരി
തിരികല്ല് 
# തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല
ചെണ്ട 
# തേന്‍കുടത്തിലൊറ്റക്കണ്ണന്‍
ചക്കക്കുരു 
# തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്
ചന്ദ്രന്‍ 
# ചെപ്പുനിറച്ചും പച്ചയിറച്ചി
കക്ക
# കൊച്ചിയില്‍ വിതച്ചത് കൊല്ലത്ത് കാച്ചു
മത്തന്‍, കുമ്പളം, വെള്ളരി 
# ചത്താലേ മിണ്ടുള്ളു ചങ്കൂച്ചാര്
ശംഖ് 

# എല്ലില്ല, തലയില്ല, കൈക്കൊന്നും പടമില്ല ആരാന്റെ കാലോണ്ടേ ഞാന്‍ നടക്കൂ
ഉടുപ്പ് 
# അമ്മ തൊട്ടാലും അമ്മയെത്തൊട്ടാലും മകനില്ലാതാവും
ഉപ്പ്
# ആയിരം കുറിയരി അതിലൊരു നെടിയരി
നക്ഷത്രങ്ങള്‍ക്കിടയിലെ ചന്ദ്രക്കല 
# ആയിരം കുഞ്ഞുങ്ങള്‍ക്കൊരരഞ്ഞാണ്‍
ഇല 
# അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്
ചൂല് 
# ചത്തപോത്ത് കോലെടുത്താലോടും
തോണി 
# കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി
സൂര്യനസ്തമിക്കുക 




താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....