Oct 11, 2009

പഴഞ്ചൊല്ലുകള്‍

* അണ്ണാന്‍ കുഞ്ഞും തന്നാലയത്
* അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്
* അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
* അടിതെറ്റിയാല്‍ ആനയും വീഴും
* അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
* അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ
* അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
* അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
* അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
* അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
* അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
* അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി
* അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം
* അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
* അമ്മയും മകളും പെണ്ണു തന്നെ
* അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
* അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
* അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം
* അടുക്കളപ്പെണ്ണിനു അഴകു വേണമോ?
* അടുക്കള പിണക്കം അടക്കി വയ്ക്കണം
* അത്തം പത്തോണം
* അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
* അത്തം വെളുത്താല്‍ ഓണം കറുക്കും
* അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
* അത്തം പത്തിനു പൊന്നോണം
* അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.
* അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.
* അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
* അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
* അടച്ചവായിലീച്ച കയറുകയില്ല
* അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.
* അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
* അടിമേലടിച്ചാല്‍ അമ്മിയും പൊടിയും
* അടിതെറ്റിയാല്‍ ആനയും വീഴും
* അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന
* അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
* അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട്
* അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
* അരമന രഹസ്യം അങ്ങാടി പാട്ട്
* അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
* അരചനില്ലാ നാട് നരകം
* അരിയെത്ര ? പയറഞ്ഞാഴി
* അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
* അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
* അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
* അണ്ണാങ്കുഞ്ഞും തന്നാലായതു്
* അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം
* അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
* അരയില്‍ പുണ്ണും അടുത്തു കടവും
* അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
* ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
* ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
* ആളുകൂടിയാള്‍ പാമ്പ് ചാവില്ല
* ആന വായില്‍ അമ്പഴങ്ങ
* ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല
* ആടറിയുമോ അങ്ങാടിവാണിഭം
* ആഴത്തില്‍ ഉഴുതു അകലെ നടണം
* ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.
* ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
* ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
* ആളു ചെറുതു കോളു വലുതു
* ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം
* ആശാനക്ഷരമൊന്നുപിഴച്ചാല്‍ അന്‍പത്തൊന്നു പിഴക്കും ശിഷ്യന്
* ഉടുതുണി തന്നെ പാമ്പായാലോ?
* ഉണ്ട ചോറിനു നന്ദി കാട്ടണം
* ഉണ്ട ചോറില്‍ കല്ലിടരുതു
* ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
* ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
* ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
* ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
* ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
* ഉള്ളതുകൊണ്ടു ഓണം പോലെ
* ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
* ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
* ഉറക്കത്തിനു പായ് വേണ്ട
* ഉറുമ്പു ഓണം കരുതും പോലെ
* കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം
* കടമില്ലാത്ത കഞ്ഞി ഉത്തമം
* കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
* കടമൊരു ധനമല്ല
* കടത്തിനു തുല്യം രോഗമില്ല
* കടം അപകടം സ്നേഹത്തിനു വികടം
* കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
* കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
* കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു
* കണ്ടം വിറ്റു കാളയെ വാങ്ങുമോ
* കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
* കള്ളന്‍ കപ്പലില്‍ തന്നെ
* കരയുന്ന കുഞ്ഞിനേ പാലുള്ളൂ
* കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
* കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
* കറിയുടെ സ്വാദു്‌ തവിയറിയില്ല
* കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
* കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
* കാക്ക കുളിച്ചാല്‍ കൊക്കാകുമോ
* കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
* കാണം വിറ്റും ഓണം കൊള്ളണം
* കാണം വിറ്റും ഓണം ഉണ്ണണം
* കാന്താരിമുളകെന്തിനാ അധികം
* കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
* കാലം നോക്കി കൃഷി
* കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
* കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
* കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
* കാറ്റുള്ളപ്പോള്‍ തൂറ്റണം
* കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
* കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
* കുന്തം പോയാല്‍ കുടത്തിലും തപ്പണം
* കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
* കുരക്കുന്ന പട്ടി കടിക്കില്ല
* കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
* കുളിപ്പിച്ചാലും പന്നി ചേറ്റില്‍
* കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
* കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
* കുശവനും പൂണൂലുണ്ട്
* കുറുന്തോട്ടിക്കു വാതം വന്നാലോ
* കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
* കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
* കൊച്ചി കണ്ടവനച്ചി വേണ്ടാ
* കൊല്ലം കണ്ടവനില്ലം വേണ്ടാ
* ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
* ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
* ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
* കണക്കപ്പിള്ളയുടെ വീട്ടില്‍ കരിക്കലും പൊരിക്കലും. കണക്കെടുത്ത് നോക്കുംപോള്‍ കരച്ചിലും പിഴിച്ചിലും.
* ചക്കിക്കൊത്ത ചങ്കരന്‍
* ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
* ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
* ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
* ചട്ടുവമറിയുമോ കറിയുടെ രസം
* ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
* ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
* ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
* ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
* ചൊട്ടയിലെ ശീലം ചുടല വരെ
* ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
* ചൊല്ലും പല്ലും പതുക്കെ മതി
* ചോറു തന്ന കൈയ്ക്കു കടിക്കരുത്
* ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
* ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
* പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
* പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
* പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
* പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
* പണം വയ്ക്കേണ്ട ദിക്കില്‍ പൂവെങ്കിലും വച്ച് കാര്യം നടത്തണം
* പതിരില്ലാത്ത കതിരില്ല
* പയ്യെത്തിന്നാല്‍ പനയും തിന്നാം
* പല തോടു ആറായിപ്പെരുകും
* പലതുള്ളിപ്പെരുവെള്ളം
* പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
* പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
* പഴഞ്ചൊല്ലില്‍ പതിരില്ല
* പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
* പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം
* പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്‌ക്കുന്നില്ല
* പാണന് ആന മൂധേവി
* പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
* പാമ്പിനു തല്ലുകൊള്ളാന്‍ വാല് പെണ്ണിനു തല്ലു കൊള്ളാന്‍ നാവ്
* പാദം പാദം വച്ചാല്‍ കാതം കാതം പോകാം
* പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
* പാലം കടക്കുവോളം നാരായണ, നാരായണ; പാലം കടന്നാലോ കൂരായണ, കൂരായണ
* പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
* പുകഞ്ഞ കൊള്ളി പുറത്ത്
* പുത്തനച്ചി പുരപ്പുറം തൂക്കും
* പുര കത്തുമ്പോള്‍ വാഴവെട്ടുക
* പൂച്ചയ്ക്കാര് മണികെട്ടും
* പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം
* പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
* പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
* പെണ്‍കാര്യം വന്‍കാര്യം
* പെണ്‍ചിത്തിര പൊന്‍ചിത്തിര
* പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
* പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
* പെണ്‍പട പടയല്ല, മണ്‍ചിറ ചിറയല്ല
* പെണ്‍പിറന്ന വീടു പോലെ
* പെണ്‍ബുദ്ധി പിന്‍ബുദ്ധി
* പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
* പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍
* പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
* പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
* പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
* പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
* പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
* പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
* പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
* പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
* മകം പിറന്ന മങ്ക
* മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
* മടിയന്‍ മല ചുമക്കും
* മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
* മണ്ണ് വിറ്റു പൊന്നു വാങ്ങരുത്‌
* മണ്ണറിഞ്ഞു വിത്ത്
* മണ്‍വെട്ടി തണുപ്പറിയുമോ
* മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
* മിന്നുന്നതെല്ലാം പൊന്നല്ല
* മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
* മുന്‍വിള പൊന്‍വിള
* മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
* മുളയിലേ നുള്ളണമെന്നല്ലേ
* മുളയിലറിയാം വിള
* മുള്ളു നട്ടവന്‍ സൂക്ഷിക്കണം
* മുറിവൈദ്യം ആപത്ത്
* മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
* മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിക്കയും മുമ്പേ കയ്‌ക്കും പിന്നെ മധുരിക്കും
* മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
* മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
* മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
* മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു
* തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
* താന്‍ പാതി ദൈവം പാതി
* താഴ്ന്ന നിലത്തേ നീരോടൂ
* തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
* തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
* തീയില്ലാതെ പുകയില്ല
* തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
* തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
* തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക
* തേടിയ വള്ളി കാലില്‍ ചുറ്റി
* തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
* ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
* നഞ്ചെന്തിനു നാനാഴി
* നട്ടാലേ നേട്ടമുള്ളൂ
* നല്ല തെങ്ങിനു നാല്പതു‍ മടല്‍
* നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
* നവര വിതച്ചാല്‍ തുവര കായ്ക്കുമോ
* നാ(നായ) നാ ആയിരുന്നാല്‍ പുലി കാട്ടം(കാഷ്ടം) ഇടും
* നാക്കു നീണ്ടവനു കുറിയ കൈ
* നാടു മറന്നാലും മൂടു മറക്കാമോ?
* നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
* നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
* നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
* നാരീശാപം ഇളക്കിക്കൂട
* നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
* നിത്യഭ്യാസി ആനയെ എടുക്കും
* നിറകുടം തുളുമ്പില്ല
* നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
* താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വിളിക്കണം
* വന്ന വഴി മറക്കരുത്
* വയലു വറ്റി കക്ക വാരാനിരുന്നാലോ
* വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
* വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
* വര്‍ഷം പോലെ കൃഷി
* വല്ലഭനു പുല്ലും വില്ല്
* വളമേറിയാല്‍ കൂമ്പടയ്ക്കും
* വാക്കു കൊണ്ടു കോട്ട കെട്ടുക
* വാക്കു കൊണ്ടു വയറു നിറയുകയില്ല
* വാദി പ്രതി ആയി
* വിതച്ചതു കൊയ്യും
* വിത്താഴം ചെന്നാല്‍ പത്തായം നിറയും
* വിത്തുള്ളടത്തു പേരു
* വിത്തെടുത്തുണ്ണരുതു്
* വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
* വിശപ്പിനു രുചിയില്ല
* വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
* വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
* വിളയുന്ന വിത്തു മുളയിലറിയാം
* വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
* വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
* വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
* വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
* വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
* വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
* വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
* ശത്രുവിന്റെ ശത്രു മിത്രം
* ശേഷിയില്ലെങ്കിലും ശേമുഷി വേണം
* സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം
* സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും

1 comments:

Anonymous said...

exellent,very helpful

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സന്ദര്‍ശക ഡയറിയില്‍ എഴുതുമല്ലോ....